കല്ലേറ്റുംകര സർവീസ് സഹകരണ ബാങ്കിന്‍റെ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

കല്ലേറ്റുംകര : കല്ലേറ്റുംകര സർവീസ് സഹകരണ ബാങ്കിന്‍റെ വാർഷിക പൊതുയോഗം ബാങ്ക് ഹാളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്തി. ബാങ്ക് പ്രസിഡന്റ് എം കെ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് കെ.കെ പോളി, ബാങ്ക് സെക്രട്ടറി ഇ.പി ഡെയ്‌സി, ഡയറക്ടർമാരായ ടി. എ ജോസ് മാസ്റ്റർ, കെ. വി അശോകൻ, കെ. വി ജോയ്, ജനാർദ്ദനൻ പാലക്കൽ, വത്സല രവീന്ദ്രൻ, വിജയലക്ഷ്മി മുകുന്ദൻ, മോളി ജോസ്, സിജോ എന്നിവർ ചടങ്ങിൽ സംസാരിച്ചു. യോഗത്തിൽ 2018-19 വർഷത്തെ ആഡിറ്റിന്റെ അടിസ്ഥാനത്തിൽ ഓഹരിക്കാർക്ക് 25% ലാഭവിഹിതം പ്രഖ്യാപിച്ചു. ബാങ്കിന്റെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് പൊതുയോഗം അംഗീകാരം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top