ഏകദിന ക്രിക്കറ്റ് ടൂർണമെൻറിൽ മിനി ക്രിക്കറ്റ് ക്ലബ് വല്ലച്ചിറ ജേതാക്കളായി

മൂർക്കനാട് : മൂർക്കനാട് ചിനാലിയ ആർട്സ് & സ്പോർട്സ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ മൂർക്കനാട് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഏകദിന ക്രിക്കറ്റ് ടൂർണമെൻറിൽ മിനി ക്രിക്കറ്റ് ക്ലബ് വല്ലച്ചിറ വിജയികളായി. കാറളം ക്രിക്കറ്റ് ടീമിനെ തോൽപ്പിച്ചാണ് വല്ലച്ചിറ വിജയികളായത്. രാവിലെ മുതൽ നടന്ന മത്സരത്തിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി 16 ടീമുകൾ പങ്കെടുത്തു. വിജയികൾക്ക് ക്ലബ് രക്ഷാധികാരി ശശി മൂർക്കനാട്, പ്രസിഡണ്ട് മുഹമ്മദ് മുജീബ് എന്നിവർ ചേർന്ന് ക്യാഷ് അവാർഡുകൾ സമ്മാനിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top