കെ.എസ്.ഇ.ബി യുടെ ‘സേവനം വാതിൽ പടിയിൽ’ എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

ഇരിങ്ങാലക്കുട : കെ. എസ് .ഇ. ബി .എൽ സെക്ഷൻ ഓഫീസിൽ നിന്നും ലഭ്യമാകുന്ന സേവനങ്ങൾ (പുതിയ എൽ ടി കണക്ഷൻ, എൽ ടി കണക്ടഡ് ലോഡ് മാറ്റം, ഉടമസ്ഥാവകാശ മാറ്റം, താരിഫ് മാറ്റം, മീറ്റർ/ലൈൻ എന്നിവ മാറ്റി സ്ഥാപിക്കൽ) 1912 എന്ന ടോൾഫ്രീ കസ്റ്റമർകെയർ നമ്പറിലേക്ക് വിളിച്ച് രജിസ്റ്റർ ചെയ്യുന്ന പക്ഷം കെ എസ് ഇ ബി ഉദ്യോഗസ്ഥർ അപേക്ഷകന്റെ വീട്ടിലെത്തി ലഭ്യമാക്കുന്ന ‘സേവനം വാതിൽ പടിയിൽ’ എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ഇതിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഇലക്ട്രിക്കൽ ഡിവിഷനിൽ ഉദ്ഘാടന യോഗം ചേർന്നു.

ഇരിങ്ങാലക്കുട എംഎൽഎ പ്രൊഫസർ കെ യു അരുണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നാട്ടിക എംഎൽഎ ഗീത ഗോപി മുഖ്യപ്രഭാഷണം നടത്തി. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ, മുൻസിപ്പൽ വൈസ് ചെയർമാൻ പി.ടി ജോർജ്, വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. സജീവ് സി എ പുത്തൻചിറ ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ റിപ്പോർട്ട് അവതരിപ്പിച്ചു. ഇരിങ്ങാലക്കുട ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷീജ. ബി സ്വാഗതവും കാട്ടൂർ ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജയചന്ദ്രൻ പി നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top