കോവിഡ് കാലഘട്ടത്തിൽ രക്തദാന ക്യാമ്പ് നടത്തി എൻ എസ് എസ് വിദ്യാർത്ഥികൾ ശ്രദ്ധേയമായി

ഇരിങ്ങാലക്കുട : കോവിഡ് പ്രതിസന്ധികൾക്കിടയിൽ രക്തദാന ക്യാമ്പ് നടത്തി എൻഎസ്എസ് വിദ്യാർത്ഥികൾ ശ്രദ്ധേയമായി. ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തൃശൂർ ഐ. എം.എ യുമായി സഹകരിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. കോവിഡ് കാലമായതിനാൽ രക്തദാനം ചെയ്യുന്നവർ കുറവാണെന്നും, ബ്ലഡ് ബാങ്കിൽ രക്തത്തിന് ക്ഷാമം ഉണ്ടെന്ന് അറിവ് ലഭിച്ച എൻ.എസ്.എസ് വിദ്യാർത്ഥികൾ അതിന് ഒരു പരിഹാരം എന്ന നിലയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ഇരുപതോളം ദാതാക്കൾ രക്തം ദാനം ചെയ്തു തൃശ്ശൂർ ഐ.എം.എ യിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ എസ് ബാലഗോപാലൻ, എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ശ്രീജിത്ത്, വിദ്യാർത്ഥികളായ ആദർശ് രവീന്ദ്രൻ അമൽ ജയറാം, ശിവാനി ബാബുരാജ്, നന്ദന.ടി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. രക്തദാനക്യാമ്പ് നടത്തിയ എൻ.എസ്. എസ് യൂണിറ്റിനെ ഐ.എം.എ യ്ക്കു വേണ്ടി ഡോക്ടർ എസ്. എൻ ബാലഗോപാലൻ പ്രശംസാപത്രം നൽകി അഭിനന്ദിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top