ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മാമോഗ്രാം ആരംഭിക്കുന്നതിനായി ഗെയിൽ ഇന്ത്യാ ലിമിറ്റഡ് സി.എസ്. ആർ പദ്ധതി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മാമോഗ്രാം ആരംഭിക്കുന്നതിനായി പ്രൊഫ. കെ. യു. അരുണൻ എം എൽ എ യുടെയും മുൻ എം. പി.ഇന്നസെന്റിന്റെയും അഭ്യർത്ഥന പ്രകാരം സി.എസ്. ആർ പദ്ധതി പ്രകാരം ഗെയിൽ ഇന്ത്യാ ലിമിറ്റഡ് ഏറ്റെടുത്തു. 50 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ആണ് മാമോഗ്രാം യൂണിറ്റ് ആരംഭിക്കുന്നതിനായി തയ്യാറാക്കിയത്. ഇതിൽ 30 ലക്ഷം രൂപ മാമോഗ്രാം യൂണിറ്റിനും 20 ലക്ഷം രൂപ കെട്ടിട നിർമ്മാണത്തിനുമാണ് വകയിരുത്തിയിട്ടുള്ളത്. തൃശ്ശൂർ നിർമ്മിതി കേന്ദ്രമാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. K M S C L ആണ് മാമോഗ്രാം യൂണിറ്റ് വിതരണം ചെയ്തിട്ടുള്ളത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top