ഷാഹുൽ ഹമീദ് മാസ്റ്റർ അന്തരിച്ചു

കല്ലേറ്റുംകര : ഇരിങ്ങാലക്കുടയിലെ കലാ സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് നിറസാന്നിധ്യമായിരുന്ന കേരള സിറ്റിസൺ ഫോറത്തിൻ്റെ പ്രിസിഡന്റും മാധ്യമ പ്രവർത്തകനുമായിരുന്ന ഷാഹുൽ ഹമീദ് മാസ്റ്റർ (81) അന്തരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിൽസയിലായിരുന്നു. ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിന്‍റെ മുൻകാല പ്രസിഡന്റായിരുന്നു. റിട്ട പ്രധാന അധ്യാപകനായിരുന്ന ഷാഹുൽ ഹമീദ് മാസ്റ്ററാണ് കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വിദ്യാര്‍ത്ഥിക്ക് കലാപ്രതിഭ പട്ടം എന്ന പേര് ആദ്യമായി നിർദേശിച്ചത്. ഭാര്യ സുലേഖാബീവി. മക്കൾ ബീന, നസീമ, അൻവർഷാ, മരുമക്കൾ മുഹമ്മദ് അലി, സുബൈർ, നസീമ.

Leave a comment

Top