ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വെള്ളിയാഴ്ച 1 കോവിഡ് മരണം, 2 കോവിഡ് പോസിറ്റീവ്, ഇതുവരെ ആകെ പോസിറ്റീവ് 1711

ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വെള്ളിയാഴ്ച 1 കോവിഡ് മരണം, 2 കോവിഡ് പോസിറ്റീവ്, ഇതുവരെ ആകെ പോസിറ്റീവ് 1711

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ ഒരു കോവിഡ് മരണം കൂടി. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന നഗരസഭാ വാർഡ് 39 കല്ലട, കലാസമിതി പരിസരത്ത് പട്ടാട്ട് വീട്ടിൽ മുരളിയാണ് (61) വെള്ളിയാഴ്ച മരണമടഞ്ഞത്. ലോട്ടറി വില്പനക്കാരനായിരുന്നു മുരളി. ഇതോടെ ഇരിങ്ങാലക്കുടയിൽ കോവിഡ് സ്ഥിരീകരിച്ച മരിച്ചവരുടെ ആകെ എണ്ണം 22 ആയി. ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് വെള്ളിയാഴ്ച 2 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 26, വീട്ടിലുള്ള പോസിറ്റീവ് 154. ഇതുവരെ ആകെ പോസിറ്റീവ് 1711 . ഹോം ക്വാറന്റൈയിനിൽ 400പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 57 പേരുമുണ്ട്.

 56 വയസ്സുള്ള സ്ത്രീ-വാർഡ് – 2 61 വയസ്സുള്ള പുരുഷൻ-വാർഡ് – 39 (മരിച്ചു.)എന്നിവർക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top