എൻ.ഐ.പി.എം ആറിനെ മികവിന്‍റെ കേന്ദ്രമായി ഫെബ്രുവരി 6ന് പ്രഖ്യാപിക്കുന്നു

കല്ലേറ്റുംകര : ഭിന്നശേഷി ചികിത്സ പുനരധിവാസ മേഖലയിൽ സ്തുത്യർഹമായ പ്രവർത്തനം നടത്തുന്ന കല്ലേറ്റുംകരയിൽ സ്ഥിതിചെയ്യുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനെ ഫെബ്രുവരി 6ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫ്രൻസ് വഴി മികവിന്‍റെ കേന്ദ്രമായി പ്രഖ്യാപിക്കും. ആരോഗ്യ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

പുനരധിവാസ ചികിത്സ മേഖലയിൽ ഏറ്റവും പുതിയ സാങ്കേതിക വിദ്യയും വൈദഗ്ധ്യവും ഉള്ള സ്ഥാപനമാണ് സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള എൻ ഐ പി എം ആർ. അത്യാധുനിക സൗകര്യങ്ങളുള്ള സ്പൈനൽ കോഡ് ഇഞ്ചുറി റിഹാബിലിറ്റേഷൻ യൂണിറ്റ്, അക്വാട്ടിക് റിഹാബിലിറ്റേഷൻ സെന്റർ, ആർട്ട് എബിലിറ്റി സെന്റർ, ഇയർ മോൾഡ് ലാബ്, കോൾ ആൻഡ് കണക്ട് ഇൻഫോർമേഷൻ ഗേറ്റ് വേ ഫോർ ഡിഫറെന്റലി ഏബിൾഡ്, പ്രോസ്തെറ്റിക് ആൻഡ് ഓർത്തോറ്റിക്സ് യൂണിറ്റ്, സെൻസറി പാർക്ക്, സെൻസറി ഗാർഡൻ, വെർച്ചൽ റിഹാബിലിറ്റേഷൻ യൂണിറ്റ് എന്നീ ആധുനിക സൗകര്യങ്ങളും പുതിയ തെറാപ്പി സംവിധാനങ്ങളും ഏർപ്പെടുത്തി കൊണ്ടാണ് ഭിന്നശേഷി പുനരധിവാസ മേഖലയിലെ മികവിന്റെ കേന്ദ്രമായി സ്ഥാപനം വളർന്നത്.

ഇൻസ്റ്റിറ്റ്യൂട്ടിൽ പുതിയതായി പണികഴിപ്പിച്ച അക്വാട്ടിക് റിഹാബിലിറ്റേഷൻ സെന്റർ, സെന്റർ ഫോർ മൊബിലിറ്റി ആൻഡ് അസിസ്റ്റീവ് ടെക്നോളജി എന്നിവയുടെ ഉദ്ഘാടനം മന്ത്രി കെ കെ ശൈലജ യും, സ്പൈനൽ കോഡ് ഇഞ്ചുറി റിഹാബിലിറ്റേഷൻ യൂണിറ്റിന്റെ ഉദ്ഘാടനം ധനകാര്യവകുപ്പ് മന്ത്രി ഡോക്ടർ ടി. എം തോമസ് ഐസക്കും നിർവഹിക്കും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top