ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന ചേലൂരിലെ ടാർ മിക്സിങ് യൂണിറ്റ് അടച്ചുപൂട്ടുക- എ.ഐ.വൈ.എഫ്

ചേലൂർ : ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ചേലൂരിലെ ടാർ മിക്സിങ് യൂണിറ്റ് അടച്ചുപൂട്ടണമെന്ന് എ.ഐ.വൈ.എഫ് പടിയൂർ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു . ജനവാസ മേഖലയിലെ ഈ യൂണിറ്റിന്റെ പ്രവർത്തനം നിരവധിയായ ആരോഗ്യ പ്രശ്നങ്ങൾ ആണ് ഉണ്ടാകുന്നത് . ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റിയുടെയും മുൻസിപ്പൽ ചെയർപേഴ്‌സന്റെയും ഇരട്ടത്താപ്പാണ് ടാർ മിക്സിങ് യൂണിറ്റ് ഇപ്പോളും തുറന്നു പ്രവർത്തിക്കാൻ കാരണം.

ഇതിന്റെ ദൂഷ്യഫലങ്ങൾ അനുഭവിക്കുന്നത് ചേലൂർ, പടിയൂർ നിവാസികളാണ്. എത്രയുംപെട്ടെന്ന് ഈ യൂണിറ്റ് അടച്ച് പൂട്ടിയില്ലെങ്കിൽ ജനകീയ ഒപ്പുശേഖരണം ഉൾപ്പെടെയുള്ള ജനകീയ സമരങ്ങളുമായി എ.ഐ.വൈ.എഫ് മുന്നോട്ട് പോകുമെന്ന് മേഖല സെക്രട്ടറി വിഷ്ണു ശങ്കർ, പ്രസിഡന്റ് അഭിജിത് വി ആർ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top