വേളൂക്കരയിൽ പത്തോളം ബിജെപി കുടുംബങ്ങൾ ഡി.വൈ.എഫ്.ഐയിൽ ചേർന്നു

വേളൂക്കര : വേളൂക്കര പഞ്ചായത്ത് യുവമോർച്ച ജനറൽ സെക്രട്ടറി ഉൾപ്പെടെ പത്തോളം ബിജെപി കുടുംബങ്ങൾ ഡി.വൈ.എഫ്.ഐ യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഡിവൈഎഫ്ഐ വേളൂക്കര പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച “ഒന്നിച്ചിരിക്കാം” പരിപാടിയിൽ യുവമോർച്ച വേളൂക്കര പഞ്ചായത്ത് ജനറൽ സെക്രട്ടറി അനുരാഗ് എ എസ് , യുവമോർച്ചാ കല്ലംകുന്ന് യൂണിറ്റ് സെക്രട്ടറി ജിപ്സൻ, ശ്രീക്കുട്ടൻ , യദുകൃഷ്ണ , ജിഷ്ണു മോഹൻ, അഖിൽ എം എ, ഉൾപ്പെടെ പത്തോളം കുടുംബങ്ങൾ ഡിവൈഎഫ്ഐ-ൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.

ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി വി എ അനീഷ് രക്തഹാരമീട്ട് സ്വീകരിച്ചു. എൻ കെ അരവിന്ദാക്ഷൻ, ടി എ സജീവൻ മാസ്റ്റർ, വി എച്ച് വിജീഷ്, അതീഷ് ഗോകുൽ, എം വി ഷിൽവി, കെ എസ് സുജിത്ത്, വിവേക് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top