ഒന്നാം ക്ലാസ്സ് മുതൽ ഹിന്ദി പഠനം ആരംഭിക്കണം – ഹിന്ദി അധ്യാപക മഞ്ച്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ: ഗേൾസ് ഹൈസ്കൂളിൽ നടന്ന ഹിന്ദി അധ്യാപക മഞ്ചിന്റെ ത്യശ്ശൂർ ജില്ല സമ്മേളനം ലക്ഷകണക്കിന് ജനങ്ങൾ സംസാരിക്കുന്ന രാഷ്ട ഭാഷയായ ഹിന്ദി ഒന്നാം ക്ലാസ്സ് മുതൽ തന്നെ പഠിപ്പിക്കണം എന്ന് അവശ്യപ്പെട്ടു. സബ് ജില്ല , ജില്ല ,സംസ്ഥാന തലത്തിൽ ഹിന്ദി ഉത്സവ് നടത്തി വിദ്യാത്ഥികൾക്ക് പ്രോത്സാഹനം കൊടുക്കണമെന്നും അതിന് വേണ്ട നടപടികൾ ഉടൻ തന്നെ സർക്കാറും വിദ്യാഭ്യാസ വകുപ്പും ആരംഭിക്കണമെന്ന് ജില്ല കമ്മിറ്റി സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജില്ല സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് മൂസതഫ. കെ ഉദ്‌ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് നെൽസൺ പോൾ, അബുബക്കർ മാസ്റ്റർ, സി.എസ് അബ്ദുൾ ഹഖ്, പ്രീതി ഒ ആർ, സൗമ്യ മാത്യൂ , റിന്യൂ രാജൻ ,കേശവൻ കെ.പി., ലിൻസൺ യു.പൂത്തൂർ എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top