ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ബെസ്റ്റ് പ്രസിഡണ്ട് ഫെര്‍ഫോമന്‍സ് അവാര്‍ഡ് ഷാജന്‍ ചക്കാലക്കലിന്

ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 318 ഡിയുടെ 2019-20 വര്‍ഷത്തെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കുളള ബെസ്റ്റ് പ്രസിഡണ്ട് ഫെര്‍ഫോമന്‍സ് അവാര്‍ഡ് ഷാജന്‍ ചക്കാലക്കലിന് സമ്മാനിച്ചു. പന്നിത്തടം ടെല്‍കോണ്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന അവാര്‍ഡ് ദാന സമ്മേളനം ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 318ഡി ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ സാജു ആന്റണി പാത്താടന്‍ ഉദ്ഘാടനം ചെയ്തു. അവാര്‍ഡ് ദാന ചടങ്ങില്‍ മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ എം.ഡി ഇഗ്നേഷ്യസ് അവാര്‍ഡ് വിതരണം ചെയ്തു. വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ ജോര്‍ജ് മോറോലി, മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍മാരായ ഇ.ഡി ദീപക്, പി.തങ്കപ്പന്‍,നന്ദകുമാര്‍ കൊട്ടാരത്ത്,അഡ്വ.വി.കെ മധുസൂദനന്‍, ജോസഫ് ജോണ്‍, ക്യാബിനറ്റ് സെക്രട്ടറി ഡെന്നി കൊക്കന്‍ എന്നിവര്‍ സംസാരിച്ചു.2019-20 വര്‍ഷത്തെ ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ടായിരുന്നു ഷാജന്‍ ചക്കാലക്കല്‍.2019-20 വര്‍ഷത്തില്‍ ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ച പുലിക്കളി ആഘോഷം, ഇന്റര്‍നാഷണല്‍ ഫിഡേ റേറ്റഡ് ചെസ്സ് ടൂര്‍ണ്ണമെന്റ്,നഗരസഭ മൈതാനത്ത് സംഘടിപ്പിച്ച ആദരണ സമ്മേളനം തുടങ്ങിയ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഷാജന്‍ ചക്കാലക്കല്‍ അവാര്‍ഡിനര്‍ഹനായത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top