വിൽപ്പനക്കാരനില്ലാതെ ‘ഹോണസ്റ്റി സ്റ്റാൾ’ ഇരിങ്ങാലക്കുടയിലും

ഇരിങ്ങാലക്കുട : ജനങ്ങളിൽ സത്യസന്ധതയുടെ സന്ദേശം എത്തിക്കുന്നതിനായി വിൽപ്പനക്കാരനില്ലാതെ ബോക്സിൽ പണം നിക്ഷേപിച്ച് സാധനങ്ങൾ എടുത്തു കൊണ്ടു പോകുന്ന ഹോണസ്റ്റി സ്റ്റാൾ ജെ.സി.ഐ.ദേശിയ അഖണ്ഡത ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട മാർക്കറ്റിൽ തുറന്നു. നഗരസഭ കൗൺസിലർ ഫെനി എബിൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. ചാപ്റ്റർ പ്രസിഡൻ്റ് മണിലാൽ വി.ബി. അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡയസ് കാരാത്രക്കാരൻ, മുൻ പ്രസിഡൻറുമാരായ അഡ്വ. ജോൺ നിധിൻ തോമസ്, ടെൽസൺ കോട്ടോളി, ഷിജു പെരേപ്പാടൻ, ഡയസ് ജോസഫ്, ജിസൻ പി.ജെ, എബിൻ മാത്യു, സെനറ്റർ ഷാജു പാറേക്കാടൻ, വിവറി ജോൺ, ബിജു സി.സി എന്നിവർ സംസാരിച്ചു. അഖണ്ഡത ദിനത്തിൻ്റെ പ്രതിജ്ഞ പ്രസിഡൻ്റ് മണിലാൽ വി.ബി. ചൊല്ലി കൊടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top