ഇരിങ്ങാലക്കുട നഗരസഭയിലെ 6,10, 39 വാർഡുകളിലെ കോവിഡ് 19 സമ്പർക്ക സാധ്യതയുള്ള ഭാഗങ്ങൾ കണ്ടെയ്ൻമെൻ്റ് സോണായി ജില്ലാഭരണകൂടം ചൊവ്വാഴ്ച പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട നഗരസഭയിലെ 6,10, 39 വാർഡുകളിലെ കോവിഡ് 19 സമ്പർക്ക സാധ്യതയുള്ള ഭാഗങ്ങൾ കണ്ടെയ്ൻമെൻ്റ് സോണായി ജില്ലാഭരണകൂടം ചൊവ്വാഴ്ച പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട : ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് 19 രോഗം സ്ഥിരീകരിച്ച ആളുകളുടെ സമ്പർക്ക കേസുകൾ പരിശോധിച്ചതിൽ നിന്നും സർക്കാരിന്‍റെ പുതിയ മാനദണ്ഡപ്രകാരം ഇരിങ്ങാലക്കുട നഗരസഭയിലെ ആറാം വാർഡ് ഹോളി ക്രോസ് ചർച്ച് ( കുറുപ്പം റോഡ് ഭാഗം), പത്താം വാർഡ് കുഴികാട്ടുകോണം ( മാടായിക്കോണം സ്കൂൾ ഭാഗം), 39 -ാം വാർഡ് കല്ലട ( കലാസമിതി ഭാഗം) എന്നിവിടങ്ങളിൽ കോവിഡ്19 രോഗവ്യാപനം തടയുന്നതിനായി കണ്ടെയ്ൻമെൻ്റ് സോണായി ജില്ലാഭരണകൂടം ചൊവ്വാഴ്ച പ്രഖ്യാപിച്ചു. പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം അവശ്യ സേവനങ്ങൾ മാത്രമേ കണ്ടെയ്ൻമെൻ്റ് സോൺ പ്രദേശങ്ങളിൽ അനുവദിക്കുകയുള്ളൂ. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങി നടക്കാൻ പാടുള്ളതല്ല. മെഡിക്കൽ ആവശ്യങ്ങൾക്ക് ഒഴികെയുള്ളവരുടെ സഞ്ചാരം കണ്ടെയ്ൻമെൻ്റ് സോണുകളിൽ കർശനമായി നിയന്ത്രിക്കും. ഇരിങ്ങാലക്കുട നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം 23 കോവിഡ് പോസിറ്റീവ് കേസ്സുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top