ആക്രി ശേഖരണത്തിന്‍റെ മറവിൽ മോഷണം നടത്തുന്ന ബംഗാളികൾ പിടിയിൽ

ഇരിങ്ങാലക്കുട : പകൽ മുഴുവൻ ആക്രി സാധനങ്ങൾ ശേഖരി ക്കുന്നതിനിടയിൽ കാണുന്ന അമ്പലങ്ങളും പള്ളികളും ആൾ താമസമില്ലാത്ത വീടുകളും നോക്കിവച്ച ശേഷം രാത്രി അവിടങ്ങളിൽ കയറി മോഷണം നടത്തുന്ന ബംഗാളികളായ വൻ മോഷണ സംഘം ഇരിങ്ങാലക്കുടയിൽ പിടിയിൽ. ബംഗാളി സ്വദേശികളായ മുഹമ്മദ് സോനു (24 ,) അനാമുൽ ഇസ്‌ലാം (21 ) എന്നിവരെയാണ് ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീമും എസ്സ്.ഐ. അനൂപ്.പി.ജിയും അടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.ആക്രികൾ ശേഖരി ക്കുന്നതിനിടയിൽ കാണുന്ന അമ്പലങ്ങളും പള്ളികളും ആൾ താമസമില്ലാത്ത വീടുകളും നോക്കിവച്ച ശേഷം രാത്രി അവിടങ്ങളിൽ കയറി മോഷണം നടത്തുന്നതാണ് ഇവരുടെ പതിവ് രീതി. ജനുവരി 28-ാം തിയ്യതി ഇരിങ്ങാലക്കുട കണ്ഡേശരം ക്ഷേത്രത്തിൽ കയറി കവർച്ച നടത്തുകയായിരുന്നു . തൃശ്ശൂർ റൂറൽ എസ്.പി. ആർ വിശ്വനാഥിന്റെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്സ് .പി രാജേഷ് . പി.ആറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു . കണ്ഡേശരം ക്ഷേത്രത്തിലെയും സമീപ പ്രദേശങ്ങളിലെയും സി.സി. ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധന നടത്തിയതിൽ മോഷണം നടത്തിയവരുടെ ഏകദേശ രൂപരേഖ ലഭിക്കുകയും വിശദമായ അന്വേഷണത്തിൽ മോഷണം നടത്തിയ ബംഗാളി ആക്രി സംഘത്തെ ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീമും എസ്സ്.ഐ. അനൂപ്.പി.ജിയും അടങ്ങുന്ന സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും വിവിധ ഇടങ്ങളിൽ ഇവർ മോഷണത്തിന് പദ്ധതിയിട്ടിരുന്നതായി പോലീസിന് അറിയാൻ കഴിഞ്ഞു . ബംഗാളി ആക്രി മോഷണ സംഘത്തെ പിടികൂടാൻ സാധിച്ചതിൽ നിന്നും ജില്ലയിലെ ഒരു വലിയ മോഷണ പരമ്പര തന്നെ ഒഴിവാക്കാൻ സാധിച്ചെന്ന് ഇരിങ്ങാലക്കുട ഡി.വൈ.എസ്സ്. പി. രാജേഷ് പി.ആർ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളെ പിടികൂടിയ സംഘത്തിൽ അഡീഷ്ണൽ എസ്സ്.ഐ. ഡെന്നി , എ എസ്സ്. ഐ. സലിം , സി.പി. ഒമാരായ വൈശാഖ് മംഗലൻ , നിധിൻ , ഫൈസൽ , സുധീഷ് , ഷൗക്കർ എന്നിവരാണ് ഉണ്ടായിരുന്നത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top