ഗ്രാമിക വാരാന്ത്യ ചലച്ചിത്രപ്രദർശനം പുനരാരംഭിക്കുന്നു

കുഴിക്കാട്ടുശ്ശേരി : കോവിഡ് വ്യാപനം മൂലം നിർത്തിവെച്ച കുഴിക്കാട്ടുശ്ശേരി ഗ്രാമികയുടെ വാരാന്ത്യ സിനിമ പ്രദർശനം ഫെബ്രുവരി 6 മുതൽ എല്ലാ ശനിയാഴ്ചകളിലും വൈകീട്ട് 6.30 കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പുനരാരംഭിക്കുന്നു. മികച്ച ചലച്ചിത്രങ്ങൾ മികവോടെ ആസ്വദിക്കാനും ചർച്ച ചെയ്യുവാനും ഉള്ള ഒരു വേദിയാണിതെന്ന് സംഘാടകർ പറഞ്ഞു. .

ഫെബ്രുവരി 6 ശനിയാഴ്ച – ഷാനവാസ് നാരാണിപ്പുഴയുടെ മലയാളം മൂവി കരി ( 97 മിനിറ്റ് ), 13ന് അനുഭവ് സിൻഹയുടെ ഹിന്ദി മൂവി തപ്പട് (142 മിനിറ്റ്), 20ന് ബോങ് ജൂൻ ഹോയുടെ കൊറിയൻ മൂവി പാരാസൈറ്റ് (132 മിനിറ്റ്), 27 ന് ശനിയാഴ്ച റിതേഷ് ബത്രയുടെ ഹിന്ദി മൂവി ഫോട്ടോഗ്രാഫ് (110 മിനിറ്റ്) എന്നിവയായിരിക്കും ഫെബ്രുവരി മാസത്തിൽ പ്രദർശനത്തിന്

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top