ഡോ. എ.പി.ജെ അബ്ദുൽ കലാം ലൈഫ് ടൈം അച്ചീവ്മെന്റ് നാഷണൽ അവാർഡ് കെ.എം ആഷിഫക്ക്

ഇരിങ്ങാലക്കുട : മുൻ രാഷ്‌ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാം ലൈഫ് ടൈം അച്ചീവ്മെന്റ് ദേശിയ അവാർഡിന് കാട്ടൂർ സ്വദേശിയായ കെ.എം ആഷിഫ അർഹയായി. അദ്ധ്യാപന- ഗവേഷണ- പ്രസീദ്ധീകരണ രംഗങ്ങളിൽ പ്രകടിപ്പിച്ച മികവിനുള്ള അംഗീകരമായാണ് ഈ അവാർഡ്.

ബംഗ്ലൂരുവിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് റിഫോംസ് (ആർ ) ആണ് അവാർഡ് സമ്മാനിച്ചത്. കാട്ടൂർ കെ.എം. മുഹമ്മദ് അഷ്‌റഫ്‌ – അബ്സാബീവി ദമ്പതികളുടെ മകളായ ആഷിഫ ഇപ്പോൾ തുർക്കിയുടെ തലസ്ഥാനമായ ഈസ്റ്റാoബൂളിൽ കോളേജ് അധ്യാപികയാണ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top