വാരിയർ സമാജം സ്ഥാപിതദിനാഘോഷം നടത്തി

ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് സ്ഥാപിതദിനാഘോഷത്തിന് സമാജം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി.ചന്ദ്രൻ പതാക ഉയർത്തി. തുടർന്ന് സമാജം ഹാളിൽ നടന്ന യോഗം കെ.വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.രുദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഐ. ശൂലപാണി വാരിയർ, എൻ.വി. അച്ചുതവാരിയർ എന്നിവരെ ആദരിച്ചു. ജില്ല സെക്രട്ടറി എ.സി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. വി.വി.ഗിരീശൻ, സി.വി.ഗംഗാധരൻ , ടി. രാമൻ കുട്ടി, ഉണ്ണികൃഷ്ണവാരിയർ , എൻ.വി. സോമൻ , ദുർഗ്ഗ ശ്രീകുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു . തുടർന്ന് മധുര പലഹാര വിതരണവും നടത്തി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top