കർഷകസംഘം മെമ്പർഷിപ്പ് നൽകി

പുല്ലൂർ : കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയായിലെ അംഗത്വവിതരണം കർഷകനും, മുതിർന്ന കർഷകസംഘം നേതാവുമായ കെ.പി.ദിവാകരൻമാസ്റ്റർക്ക് നൽകിക്കൊണ്ട് ജില്ലാ ജോയിന്റ് സെക്രട്ടറി സെബി ജോസഫ് നിർവ്വഹിച്ചു. പുല്ലൂർ സെന്ററിൽ നടന്ന ചടങ്ങിൽ ടി.എസ്. സജീവൻമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.ദിവാകരൻ മാസ്റ്റർ, എം.ബി.രാജു, കെ.ജി.മോഹനൻ, ശശിധരൻ തേറാട്ടിൽ, ടി.കെ.ശശി, ടി.വി.രാജേഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top