ഓപ്പണ്‍ സ്ട്രീറ്റ് മാപ്പിങ്ങ് വെബ്ബിനാര്‍ നടത്തി

കൊടകര : കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ ഓപ്പണ്‍ സ്ട്രീറ്റ് മാപ്പിങ്ങിനെപ്പറ്റി വെബ്ബിനാര്‍ സംഘടിപ്പിച്ചു. കേരള സാങ്കേതിക സര്‍വ്വകലാശാലയുടെ സഹകരണത്തോടെ നടത്തിയ പരിപാടി സംസ്ഥാന ഐ.ടി. മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ മെവിന്‍ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഓപ്പണ്‍ സ്ട്രീറ്റ് മാപ്പിങ്ങ് പ്രോഗ്രാം കണ്‍വീനര്‍ എസ്. രതീഷ് അധ്യക്ഷനായി. മാപ്പത്തോണ്‍ പ്രോഗ്രാം റീജിണല്‍ കോര്‍ഡിനേറ്റര്‍ ജോയല്‍ തോമസ് ജോര്‍ജ്, സഹൃദയ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സി.യു. വിജയ്, സെക്രട്ടറിമാരായ ജിസ ജോ, എല്‍വിന്‍ ജോസ് എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top