ജനപ്രതിനിധികൾക്ക് ക്രൈസ്റ്റ് കോളേജിൽ സ്വീകരണവും ശില്പശാലയും സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെയും ചുറ്റുമുള്ള പ്രദേശങ്ങളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് ക്രൈസ്റ്റ് കോളേജും ഇ കെ എൻ ഗവേഷണകേന്ദ്രവും ഐ ആർ ടി സി പാലക്കാടും ചേർന്ന് സ്വീകരണവും ശില്പശാലയും സംഘടിപ്പിച്ചു. ഐ ആർ ടി സി ഡയറക്ടർ ഡോ. എസ് ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ, ആളൂർ, പടിയൂർ, മുരിയാട്, വേളൂക്കര, കാറളം, കാട്ടൂർ, പൂമംഗലം, വെള്ളാങ്കല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലെയും ജനപ്രതിനിധികളെ ചടങ്ങിൽ ആദരിച്ചു. ‘സുസ്ഥിര വികസനം പ്രാദേശിക കാഴ്ചപ്പാടിൽ’ എന്ന വിഷയത്തിൽ ഐ ആർ ടി സി മുൻ ഡയറക്ടർ പ്രൊഫ. പി കെ രവീന്ദ്രനും ‘മാലിന്യ സംസ്കരണത്തിൽ പ്രാദേശിക ഭരണകൂടത്തിന്‍റെ ഇടപെടൽ’ എന്ന വിഷയത്തിൽ ടി.പി ശ്രീശങ്കറും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ചടങ്ങിൽ ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പള്ളി അധ്യക്ഷത വഹിച്ചു. ഇരിഞ്ഞാലക്കുട നഗരസഭ ചെയർപേഴ്സൻ സോണിയ ഗിരി, ഇ കെ എൻ ഗവേഷണകേന്ദ്രം സെക്രട്ടറി ഇ. വിജയകുമാർ, മുരിയാട് പഞ്ചായത്ത് പ്രസിഡന്‍റ്  ജോസ് ചിറ്റിലപ്പള്ളി എന്നിവർ ആശംസകൾ അർപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ഫാ. ജോളി ആൻഡ്രൂസ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ ഡോ. ഷാജു കെ വൈ നന്ദിയും പറഞ്ഞു. ക്രൈസ്റ്റ് കോളേജിലെ സന്നദ്ധ സംഘടനയായ തവനിഷിന്‍റെ സഹായധന വിതരണം പത്ത് പഞ്ചായത്തുകളിലെ അർഹതപ്പെട്ടവർക്കു നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top