കേരളത്തിൽ ദേശവിരുദ്ധത പ്രസംഗിക്കുന്നവർക്ക് അവാർഡ് നൽകി ആദരിക്കുന്നു – പി.എൻ ഈശ്വരൻ

ഇരിങ്ങാലക്കുട : കേരളത്തിൽ സാഹിത്യ സാംസ്കാരിക മേഖലകളിൽ പടർന്നു പിടിച്ചിരിക്കുന്ന ഇടതു ജിഹാദി അധിനിവേശം തടയപ്പെടേണ്ടതാണെന്ന് ആർ എസ് എസ് പ്രാന്തീയ സഹകാര്യവാഹ് പി.എൻ ഈശ്വരൻ പറഞ്ഞു. തപസ്യ കലാസാഹിത്യ വേദി ജില്ലാ സമ്മേളനം കലാക്ഷേത്രം ഹാളിൽ വച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ദേശവിരുദ്ധത പ്രസംഗിച്ചു നടക്കുന്നവർക്ക് ഭാഷാ പിതാവിന്‍റെ പേരിലുള്ള അവാർഡ് നൽകി ആദരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തപസ്യ ജില്ലാ അധ്യക്ഷൻ ശ്രീജിത്ത് മൂത്തേടത്ത് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജോയിന്‍റ്  ജനറൽ സെക്രട്ടറി സി.സി സുരേഷ് സമാപന സന്ദേശം നൽകി. ജില്ലാ ജനറൽ സെക്രട്ടറി ടി.എസ് നീലാംബരൻ അക്കിത്തം അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ജോയിൻ സെക്രട്ടറി കെ ഉണ്ണികൃഷ്ണൻ, ജില്ലാ സംഘടനാ സെക്രട്ടറി കെ.കെ ഷാജു, ജില്ലാ സെക്രട്ടറി ഷാജു കളപ്പുരയ്ക്കൽ എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top