കാറളത്ത് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവച്ച് പതിനഞ്ച് കുടുംബങ്ങൾ സിപിഐയിൽ ചേർന്നു

കാറളം  : കാറളം പഞ്ചായത്തിലെ പടിഞ്ഞാട്ടുമുറി ഇത്തിളുംകുന്ന് പ്രദേശത്ത് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവച്ച് പതിനഞ്ച് കുടുംബങ്ങൾ  സിപിഐയിൽ ചേർന്നു. സ്വീകരണ യോഗം പാർട്ടി മണ്ഡലം അസി. സെക്രട്ടറി എൻ.കെ ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം ഷംല അസീസ് അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി കെ.എസ് ബൈജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  മോഹനൻ വലിയാട്ടിൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  ടി.എസ് ശശികുമാർ, ബ്രാഞ്ച് സെക്രട്ടറി ശരത്ത് ടി.എസ് എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top