ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് 6ാം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കാട്ടൂര്‍ കുന്നത്തുപീടിക സെന്‍ററില്‍ ആചരിച്ചു. ബൂത്ത് പ്രസിഡന്‍റ് മിഥുന്‍ മലയാറ്റി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പഞ്ചായത്തംഗം മോളി പീയൂസ്, മുന്‍ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് ധീരജ് തേറാട്ടില്‍ എന്നിവര്‍ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top