പച്ചക്കറി കര്‍ഷക വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ കുട്ടി കർഷകനെ അനുമോദിച്ചു

പൊറത്തിശ്ശേരി : കേരള സര്‍ക്കാരിന്‍റെ മികച്ച പച്ചക്കറി കര്‍ഷക വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ഒന്നാം സ്ഥാനത്തോടെ കരസ്ഥമാക്കിയ അശ്വിന്‍ രാജിനെ മഹാത്മാ എല്‍പി& യുപി സ്‌കൂളില്‍ അനുമോദിച്ചു. ഇരിങ്ങാലക്കുട നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും വാര്‍ഡ് കൗണ്‍സിലറുമായ സി.സി ഷിബിന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ വി.എം സു ശിതാംബരന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രധാന അധ്യാപിക എം.ബി ലിനി ഉപഹാര സമര്‍പ്പണം നടത്തി. എം. പി. ടി.എ പ്രസിഡന്റ് അബിതാ സുനേഷ്, ഒ.എസ്.എ പ്രസിഡണ്ട് ബൈജു ടി.എസ് മഹാത്മാ എഡ്യൂക്കേഷന്‍ ട്രസ്റ്റ് സെക്രട്ടറി കെ.വി ശശിധരന്‍, സ്റ്റാഫ് പ്രതിനിധി ബിന്ദു പി.ജിഎന്നിവര്‍ ആശംസകളും കാര്‍ഷിക ക്ലബ്ബ് കണ്‍വീനര്‍ അമ്പിളി വി.എസ് നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top