എടക്കുളം സെന്‍റ് സെബാസ്ററ്യൻ ദേവാലയത്തിലെ തിരുനാളിനു കൊടിയേറി

എടക്കുളം : എടക്കുളം സെന്‍റ് സെബാസ്ററ്യൻ ദേവാലയത്തിൽ ജനുവരി 30,31 തിയ്യതികളിൽ ആഘോഷിക്കുന്ന ഇടവക മദ്ധ്യസ്ഥനായ വി. സെബാസ്ത്യാനോസിന്‍റെ തിരുനാളിന് കൊടിയേറി. ഫൊറോനാ വികാരി ഫാ. ജോർജ്ജ് വേഴേപറമ്പിൽ തിരുനാൾ കൊടിയേറ്റം നിർവ്വഹിച്ചു. ജനുവരി 30 ശനിയാഴ്ച അമ്പ് ദിനത്തിൽ റാഫേൽ പുത്തൻവീട്ടിലിന്‍റെ കാർമ്മികത്വത്തിൽ വി. കുർബാന തുടർന്ന് 9 മണിക്ക് ഓരോ വീട്ടുകാരും അമ്പ് പള്ളിയിൽ നിന്നും വീട്ടിലേക്ക് കൊണ്ടുപോകുന്നു. രാത്രി 7 മണിക്ക് തിരിച്ച് അമ്പ് പള്ളിയിലേക്കെത്തിക്കുന്നു. ഞായറാഴ്ച തിരുനാൾ ദിനത്തിൽ 10:30ന് ഫാ. കിരൺ തട് ലയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുര്ബാനയും ഫാ. ഫെബിൻ പുളിക്കൻ നൽകുന്ന തിരുനാൾ സന്ദേശവും ഉണ്ടായിരിക്കും. തുടർന്ന് കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ഉണ്ടായിരിക്കും. ഫെബ്രുവരി1 തിങ്കളാഴ്ച മരിച്ചവരുടെ അനുസ്മരണവും നടത്തുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top