ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിൽ 57-ാമത് കോളേജ് ദിനാഘോഷവും യാത്രയയപ്പും നടന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിൽ 57-ാമത് കോളേജ് ദിനാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു. കേരള സ്റ്റേറ്റ് ഫോറസ്ററ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ആർ. കീർത്തി ഐ.എഫ്.എസ് ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സർവീസിൽ നിന്ന് വിരമിക്കുന്ന ഇഗ്ളീഷ് വിഭാഗം മേധാവി ഡോ. ശാലി അന്തപ്പൻ, ഹെഡ് അക്കൗണ്ടന്റ് ഡേവിസ് എം.പി, സീനിയർ ക്ലർക്ക് സി.ബീന തോമസ് എന്നിവർക്ക് യാത്രയയപ്പ് നൽകി .ഡോ.സിസ്റ്റർ ആശാ തെരേസ റിപ്പോർട്ട് അവതരിപ്പിച്ചു. ഈ വർഷത്തെ അധ്യാപക അവാർഡ് ജേതാക്കളായ ഡോ. അനീഷ് ഇ.എം (ടീച്ചർ ഓഫ് ദി ഇയർ), ഷാരൽ റെബല്ലോ (റിസർച്ച് ഓഫ് ദി ഇയർ സയൻസ് ), രമ്യ എസ് ( റിസർച്ച് ഓഫ് ദി ഇയർ ആർട്സ് ), എന്നിവർക്ക് പുരസ്‌കാരങ്ങൾ നൽകി. ഡോ. സി. ആനി കുര്യാക്കോസ് , ഡോ. സി രഞ്ജന, ഡേവിസ് ഊക്കൻ, ഡോ. ജിജി പൗലോസ്, ഡോ. ആശ തോമസ്, സി. പ്രീതി പോൾഎന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥിനികളുടെ കലാവിരുന്ന് നടന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top