100 ലിറ്റർ വാഷ് കണ്ടെത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ചാലക്കുടി റേഞ്ചിന്റെ വിവിധ സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ ചാലക്കുടി താലൂക്കിൽ മേലൂർ വില്ലേജിൽ അടിച്ചിലി ദേശത്ത് പ്രവർത്തന രഹിതമായ പാറമടയ്ക്കു സമീപം നിന്ന് ചാരായം വാറ്റാൻ പാകമാക്കിയ 100 ലിറ്റർ വാഷ് വാഷ് കണ്ടെത്തി കേസ്സാക്കി. വരുന്ന ഡ്രൈഡേ ദിവസങ്ങളിൽ വാറ്റി വിൽക്കാനായി വച്ചിരുന്ന വാഷാണ് കണ്ടെത്തിയത്. വരും ദിവസങ്ങളിൽ തിരച്ചിൽ ശക്തമാക്കാൻ തിരുമാനിച്ചു. പ്രതിയെ ക്കുറിച്ച് അന്വേഷിച്ച് വരുന്നു. 50 ലിറ്ററിന്റെ വീതം 2 പ്ലാസ്റ്റിക് ബാരലുകളിൽ വാഷ് മണ്ണിൽ കുഴിച്ചിട്ട നിലയിലായിരുന്നു. റെയ്ഡിൽ സർക്കിൾ ഇൻസ്പെക്ടർ സലില കുമാർ , പി.ഒ സുനിൽകുമാർ, പി. ഒ ഷിജു വർഗീസ്, ആനന്ദൻ , ഡ്രൈവർ വിൽസൻ എന്നിവർ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top