100 % മാർക്ക് നേടി ഹരിത ഓഫീസ് പുരസ്ക്കാരം കരസ്ഥമാക്കി ഇരിങ്ങാലക്കുട നഗരസഭ

ഇരിങ്ങാലക്കുട : സംസ്ഥാനത്തെ പതിനായിരം സർക്കാർ ഓഫീസുകൾ ഹരിത ഓഫീസുകളായി പ്രഖ്യാപിക്കുന്ന ചടങ്ങും ക്ലീൻ കേരള കമ്പനി ഹരിത കർമ്മ സേനകൾക്ക് ചെക്കുകൾ വിതരണം ചെയ്യുന്ന ചടങ്ങിന്റെയും സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി കേരള മുഖ്യമന്ത്രി നിർവ്വഹിച്ചതിനെ തുടർന്ന് നഗരസഭ കൗൺസിൽ ഹാളിൽ അജൈവ മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് നൽകിയതിന് ഇരിങ്ങാലക്കുട നഗരസഭക്ക് ലഭിച്ച തുകയുടെ ചെക്ക് ചെയർ പേഴ്സൺ ഹരിത കർമ്മ സേനാംഗങ്ങൾക്ക് കൈമാറി.

ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭക്ക് ലഭിച്ച ഹരിത ഓഫീസ് പുരസ്ക്കാരം മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി മുനിസിപ്പൽ സെക്രട്ടറി കെ.എസ്. അരുണിന് നൽകി. തുടർന്ന് ചെയർപേഴ്സൺ എല്ലാവർക്കും ഹരിത പ്രതിജ്ഞ ചൊല്ലി കൊടുത്തു. ചടങ്ങിന് ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപുറത്ത് അദ്ധ്യഷം വഹിച്ചു. ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ശുഭ ആശംസ അർപ്പിച്ചു.

ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ , സെക്രട്ടറി, മുനിസിപ്പൽ കൗൺസിലർമാർ , ശുചിത്വ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ, ഹെൽത്ത് സൂപ്രവൈസർ , ഹെൽത്ത് ഇൻസ്പെക്ടർമാർ , ഹരിത കർമ്മസേനാ അംഗങ്ങൾ, തൊഴിലാളികൾ തുടങ്ങീയവർ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top