അഖിലേന്ത്യാ കിസാൻ -മസ്ദൂർ സംഘർഷ് കോ-ഓഡിനേഷൻ സമിതിയുടെ അഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയിലും, വേളൂക്കരയിലും ട്രാക്റ്റർ റാലി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : അഖിലേന്ത്യാ കിസാൻ-മസ്ദൂർ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി ഇരിങ്ങാലക്കുട മുനിസിപ്പൽ സമിതിയുടെ ആഭിമുഖ്യത്തിൽ ദില്ലിയിലെ ഐതിഹാസികസമരത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്ത് നടന്ന ട്രാക്റ്റർ റാലിക്ക് പിൻതുണ പ്രഖ്യാപിച്ച് ഇരിങ്ങാലക്കുടയിലും, വേളൂക്കരയിലും ട്രാക്റ്റർ റാലിയും,പൊതുയോഗവും സംഘടിപ്പിച്ചു. ഠാണാവിൽ നിന്നാരംഭിച്ച റാലിയിൽ കർഷകരും,തൊഴിലാളികളും,യുവാക്കളുമടക്കമുള്ള ബഹുജനങ്ങൾ അണിചേർന്നു.തുടർന്ന് ടൗൺഹാൾ പരിസരത്ത് ചേർന്ന പൊതുയോഗം കേരള കർഷക സംഘം ജില്ലാ ജോ.സെക്രട്ടറി സെബി ജോസഫ് പെല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. ടി.എസ്.സജീവൻ മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. അഡ്വ.കെ.ആർ.വിജയ , കെ.സി.പ്രേമരാജൻ, വി.എ.മനോജ് കുമാർ , എം.ബി.രാജു,ഡോ.കെ.പി. ജോർജ് , സി.വി.സുധീരൻ , പി.വി. ശിവകുമാർ,മീനാക്ഷി ജോഷി, സി.വൈ.ബെന്നി എന്നിവർ സംസാരിച്ചു.

വേളൂക്കര പഞ്ചായത്ത് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച റാലിയും പൊതുയോഗവും സി.ഐ.ടി.യു ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി കെ.എ.ഗോപി ഉദ്ഘാടനം ചെയ്തു. കെ. വി മോഹനൻ, എൻ.കെ.അരവിദ്ധക്ഷൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പി.ശ്രീരാമൻ, കെ.വി.മദനൻ, സിന്ദാർത്ഥൻ പട്ടേപാടം, കെ.എൽ.ജോസ് മാസ്റ്റർ, അതീഷ് ഗോകുൽ എന്നിവർ സംസാരിച്ചു.കെ.വി.മോഹനൻ സ്വാഗതവും,സി.ടി.ചാക്കുണ്ണി നന്ദിയും രേഖപ്പെടുത്തി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top