‘നോ മാൻസ് ലാൻഡ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി 26ന് സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2001 ലെ മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കാർ ബഹുമതി നേടിയ ‘നോ മാൻസ് ലാൻഡ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 26 വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ സ്ക്രീൻ ചെയ്യുന്നു. 1992-95 കാലത്ത് ഒരു ലക്ഷത്തിൽപ്പരം പേരുടെ ജീവനെടുത്ത ബോസ്നിയൻ യുദ്ധത്തെ ആധാരമാക്കി എടുത്ത ചിത്രം 42 അന്താരാഷ്ട്ര ബഹുമതികൾ നേടിയിട്ടുണ്ട്. ബോസ്നിയൻ – സെർബിയൻ അതിർത്തിയിൽ ഇരുരാജ്യങ്ങൾക്കും അവകാശപ്പെടാൻ കഴിയാത്ത ഭൂമിയിലാണ് കഥ നടക്കുന്നത്. ചിക്കി, സേര എന്ന ബോസ്നിയൻ സൈനികരും നോനി എന്ന സെർബിയൻ സൈനികനും അതിർത്തിയിലെ ട്രഞ്ചിൽ കുടുങ്ങിപ്പോകുന്നു. ഒരു മൈനിന് മുകളിൽ മരണത്തെ അഭിമുഖീകരിച്ചാണ് സേര കിടക്കുന്നത്. യു.എൻ പ്രൊട്ടക്ഷൻ ഫോഴ്സിന്‍റെയും മാധ്യമങ്ങളുടെയും ഇടപെടലുകൾ വിഷയം അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് കൊണ്ടു വരുന്നു. ഡാനിസ് തനോവിച്ച് സംവിധാനം ചെയ്ത 98 മിനിറ്റുള്ള ചിത്രം മലയാളം സബ് – ടൈറ്റിലുകളോടെയാണ് പ്രദർശിപ്പിക്കുന്നത്. പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾക്ക് 9447814777

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top