ബോര്‍ഡ് ഓഫ് സ്റ്റഡീസിലേക്ക് സഹൃദയയില്‍ നിന്ന് മൂന്ന് പേര്‍

കൊടകര : ഡോ. എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വ്വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസിലേക്ക് കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ നിന്ന് മൂന്ന് പേരെ സര്‍വ്വകലാശാല തിരഞ്ഞെടുത്തു.പ്രിന്‍സിപ്പല്‍ ഡോ. നിക്‌സന്‍ കുരുവിള (ഗവേഷണം),ഡോ. ലിയോണ്‍ ഇട്ടിയച്ചന്‍ (കെമിക്കല്‍ എന്‍ജിനീയറിംഗ്),ഡോ.രമ്യ ജോര്‍ജ് (ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ്) എന്നിവരെയാണ് തിരഞ്ഞെടുത്തത്.എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ പ്രവേശനം, പഠനം,സിലബസ്-കരിക്കുലം നിര്‍ണയം തുടങ്ങി വിവിധ വിഷയങ്ങളില്‍ തീരുമാനമെടുക്കുന്ന ബന്ധപ്പെട്ട കമ്മിറ്റിയാണിത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top