ജെ.സി.ഐ.ഇരിങ്ങാലക്കുടയുടെ കനിവ് പദ്ധതിയിലൂടെ കാരുണ്യ വർഷം

ഇരിങ്ങാലക്കുട : ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളടെ പദ്ധതിയായ കനിവിലൂടെ ഇരിങ്ങാലക്കുട ഗവ ആശുപത്രിയിലേക്ക് കാരുണ്യത്തിൻ്റെ സ്നേഹവർഷം. കനിവ് പദ്ധതിയിലൂടെ യൂണിവേഴ്സൽ ട്രാൻസ് വെയേഴ്സ് മെഡിക്കൽ സർവീസസിൻ്റ സഹകരണത്തോടെ ഇരിങ്ങാലക്കുട ഗവൺമെന്റ് ആശുപത്രിയിൽ ഐ സി യു വിൽ വെൻ്റിലേറ്റർ സൗകര്യങ്ങൾ നടപ്പാക്കുന്നതിന് വേണ്ട ഒരുക്കങ്ങളുടെ ഭാഗമായി വയറിങ്ങിന് വേണ്ട 73000 രുപ യോഗത്തിൽ സോൺ പ്രസിഡൻ്റ് ശ്രീജിത്ത് ശ്രീധർ ആസ്പത്രി സൂപ്രണ്ട് ഡോ.മിനിമോൾക്ക് കൈമാറി. ജെ.സി.ഐ.പ്രസിഡൻ്റ് മണിലാൽ വി.ബി.അദ്ധ്യക്ഷത വഹിച്ചു. നിസാർ അഷറഫ് മുൻ പ്രസിഡൻ്റുമാരായ ജെൻസൻ ഫ്രാൻസീസ്, ടെൽസൺ കോട്ടോളി, ജിസൻ പി.ജെ എന്നിവർ യോഗത്തിൽ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top