നേതൃത്വ പഠനശിബിരത്തിന് തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട : നിയമസഭ തെരെഞ്ഞടുപ്പിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാന തീരുമാനപ്രകാരം ഇരിങ്ങാലക്കുട ബി. ജെ. പി നിയോജക മണ്ഡലം പഞ്ചായത്ത് ഭാരവാഹി ഉപരി മണ്ഡലംതല നേതാക്കളുൾപ്പെടുന്ന നേതൃത്വ പഠനശിബിരം ഇരിങ്ങാലക്കുട എസ് .എൻ ക്ലബ്ബ് ഹാളിൽ പതാക ഉയർത്തിക്കൊണ്ട് തുടക്കം കുറിച്ചു.സംസ്ഥാന കമ്മറ്റിയംഗം കെ. പി ജോർജ്ജ് ഉദ്‌ഘാടനം നിർവ്വഹിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു. 23 -ാം തീയ്യതി ശനി 5 സെഷനുകളിലായി രാഷ്ട്രീയപരവും സംഘടനാപരവുമായ 5 ക്ലാസ്സുകൾ, 24-ാം തീയ്യതി ഞായർ 5 സെഷനുകളിൽ 5 ക്ലാസ്സുകളും വൈകീട്ട് 6 ന് ദേശീയ ഗാനത്തോടെ സമാപിക്കും. 10 സംസ്ഥാന ജില്ല നേതാക്കൾ ഓരോ വിഷയങ്ങളിലേയും ക്ലാസ്സുകൾ നയിക്കുന്നതോടൊപ്പം ഓരോ സെഷനുകളിലും ഓരോ മണ്ഡലം ഭാരവാഹികൾ, ജില്ല കമ്മറ്റിയംഗങ്ങൾ തുടങ്ങിയവർ അദ്ധ്യക്ഷത വഹിയ്ക്കുന്നു. ഉദ്‌ഘാടന സഭയിൽ ജില്ല സെക്രട്ടറിമാരായ ശശി മരുതയൂർ, കവിത ബിജു, സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് ചെറാക്കുളം, മണ്ഡലം ജന: സെക്രട്ടറിമാരായ കെ സി വേണു മാസ്റ്റർ, ഷൈജു കുറ്റിക്കാട്ട്, സ്റ്റേറ്റ് കൗൺസിൽ മെമ്പർ ടി.എസ് സുനിൽകുമാർ, മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ സുനിൽ തളിയപറമ്പിൽ, മനോജ് കല്ലിക്കാട്ട് എന്നിവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top