പുലയൻ സംരക്ഷണ സമിതിയുടെ ജില്ലാ സമ്മേളനം നടത്തി

ഇരിങ്ങാലക്കുട : പുലയൻ സംരക്ഷണ സമിതിയുടെ പ്രഥമ ജില്ലാ സമ്മേളനം ഹിന്ദി പ്രചാരണ സഭ ഹാളിൽ റിട്ടയേഡ് പ്രൊഫസർ സിസ്റ്റർ റോസ് ആന്റോ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ സംഘടനാ പ്രസിഡന്റ് എൻ. കെ ബാലൻ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട മുൻസിപ്പൽ ഇരുപത്തിരണ്ടാം വാർഡ് കൗൺസിലർ അവിനാശ് ആശംസകൾ നേർന്നു. ടി.വി രാജൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വരവ്, ചിലവ് കണക്കുകൾ വി.എസ് രമേശ് അവതരിപ്പിച്ചു. കെ.പി സുദർശൻ, വേലായുധൻ കാരക്കട എന്നിവർ സംസാരിച്ചു. പി.കെ ചാത്തൻ മാസ്റ്ററുടെ പ്രതിമ ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് സ്ഥാപിക്കുവാൻ കേരള സർക്കാരിനോടും ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റിയോടും യോഗത്തിൽ ആവശ്യപ്പെട്ടു.

പുതിയ ഭാരവാഹികളായി, പ്രസിഡന്റ് എൻ. കെ ബാലൻ, വൈസ് പ്രസിഡന്റ് കെ.കെ രവി. ജില്ല സെക്രട്ടറി കെ. പി സുദർശൻ, ജോയിന്റ് സെക്രട്ടറി ടി. വി രാജൻ. ജില്ലാ ഖജാൻജി വി.ഡി സന്തോഷ് എന്നിവരെ തിരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങൾ പി.കെ ബാബു, വേലായുധൻ ടി.ഡി, മണികണ്ഠൻ എം. എ, ഉണ്ണികൃഷ്ണൻ കെ. വി

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top