ഇരിങ്ങാലക്കുട നിയമസഭാ സീറ്റ് ആവശ്യപ്പെട്ട് എൽ.ജെ.ഡി

എൽഡിഎഫിൽ തിരിച്ചെത്തിയ എൽ.ജെ.ഡി ഇത്തവണ സംസ്ഥാനത്ത് 7 സീറ്റ് ആവശ്യപ്പെട്ടതിൽ മധ്യകേരളത്തിൽ നിന്ന് ഇരിങ്ങാലക്കുടയാണുള്ളത്.
സീറ്റ് ലഭിക്കുകയാണെങ്കിൽ യൂജിൻ മൊറേലിയെ മത്സരിപ്പിക്കാനാണ് സാധ്യതയേറെ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയമസഭാ സീറ്റ് ആവശ്യപ്പെട്ട് എൽ.ഡി.എഫ് ഘടകകക്ഷിയായ എൽ.ജെ.ഡി. മുന്നണി മാറ്റത്തിന് ശേഷം എൽഡിഎഫിൽ തിരിച്ചെത്തിയ എൽജെഡി ഇത്തവണ സംസ്ഥാനത്ത് 7 സീറ്റ് ആവശ്യപ്പെട്ടതിൽ മധ്യകേരളത്തിൽ നിന്ന് ഇരിങ്ങാലക്കുടയാണുള്ളത്. സീറ്റ് ലഭിക്കുകയാണെങ്കിൽ യൂജിൻ മൊറേലിയെ മത്സരിപ്പിക്കാനാണ് സാധ്യതയേറെ.

എൽ.ജെ.ഡി ഇരിങ്ങാലക്കുട സീറ്റ് ആവശ്യപ്പെട്ട കാര്യം എൽ.ജെ.ഡി തൃശൂർ ജില്ലാ പ്രസിഡന്റ് യുജി സ്ഥിരീകരിച്ചിട്ടുണ്ട്. എൽ.ജെ.ഡിക്ക് കാലങ്ങളായി നല്ല വേരോട്ടമുള്ള സ്ഥലമാണ് ഇരിങ്ങാലക്കുട എന്നും, എം പി കൊച്ചുദേവസ്സി റോസ് വില്യംസ് തുടങ്ങി ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺമാരായി 15 വർഷത്തോളം ജനതാദൾ ഉണ്ടായിട്ടുണ്ടെന്ന് യൂജിൻ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനോട് പറഞ്ഞു.

15 വർഷത്തിനുശേഷം എൽഡിഎഫ് ഇരിങ്ങാലക്കുട കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിൽ നിന്ന് ഇരിങ്ങാലക്കുട സീറ്റ് പ്രൊഫ. കെ യും അരുണനിലൂടെ തിരിച്ചുപിടിക്കുകയായിരുന്നു. നിലവിൽ സിപിഐഎമ്മിന് അനുവദിച്ച സീറ്റാണ് ഇരിങ്ങാലക്കുട. യൂഡിഎഫിൽ 30 വർഷത്തിലേറെയായി കേരളാ കോൺഗ്രസ് എമ്മിനാണ് സീറ്റ്.

ഇടതുമുന്നണിയിൽ ആയിരുന്നപ്പോൾ തൃശ്ശൂർ ജില്ലയിൽ വടക്കാഞ്ചേരി, തൃശ്ശൂർ, ചാലക്കുടി മണ്ഡലങ്ങളിൽ ജനതാദൾ സ്ഥിരമായി മത്സരിച്ചിരുന്നു എന്നും, തൃശ്ശൂരിൽ ഒരു തവണയും, ചാലക്കുടിയിൽ രണ്ടുതവണ ജനതാദളിന് എംഎൽഎമാർ ഉണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ ഇരിങ്ങാലക്കുട സീറ്റിനായി ചർച്ചകൾ നടന്നിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇരിങ്ങാലക്കുട നിയമസഭാ സീറ്റിനായി എൽ.ജെ.ഡി ജില്ലാകമ്മിറ്റി പാർട്ടിയിൽ ആവശ്യം ഉന്നയിച്ച ഉണ്ടെന്നും, പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറാണെന്ന് യൂജിൻ മൊറേലി പറഞ്ഞു.

കോഴിക്കോട്, വടകര, തിരുവമ്പാടി, മലബാർ മേഖലയിൽ കൂത്തുപറമ്പ്, കൽപ്പറ്റ. മധ്യകേരളത്തിൽ ഇരിങ്ങാലക്കുട, കായംകുളം അല്ലെങ്കിൽ അരൂർ. തിരുവനന്തപുരം അല്ലെങ്കിൽ കോവളം എന്നിവയാണ് എൽ.ഡി.എഫിൽ ഇത്തവണ എൽ.ജെ.ഡി മത്സരിക്കാൻ ആവശ്യമുന്നയിക്കുന്ന സീറ്റുകൾ.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top