കർഷക സമരത്തിന് ഐക്യദാർഢ്യം – കാറളത്തെ രാപ്പകൽ സമരം സമാപിച്ചു

കാറളം : ഇന്ത്യൻ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡി.വൈ.എഫ്.ഐ കാറളം മേഖല കമ്മറ്റി കാറളം സെന്ററിൽ സംഘടിപ്പിച്ച രാപ്പകൽ സമരം സമാപിച്ചു. സമരം ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം അഡ്വ എൻ വി വൈശാഖൻ സമരം ഉദ്ഘാടനം ചെയ്തു, മേഖല പ്രസിഡന്റ് പി കെ മനോജ്‌ അധ്യക്ഷനായി, ജില്ലാകമ്മറ്റി അംഗം പി സി നിമിത, ബ്ലോക്ക്‌ ട്രഷറർ ഐ.വി.സജിത്ത്, ബ്ലോക്ക്‌ കമ്മിറ്റി അംഗം അഖിൽ ലക്ഷ്മണൻ തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.

ശനിയാഴ്ച രാവിലെ നടന്ന സമാപന പൊതുയോഗം സി പി ഐ എം കാറളം ലോക്കൽ കമ്മറ്റി സെക്രട്ടറി എ വി അജയൻ ഉദ്ഘാടനം ചെയ്തു, ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ സെക്രട്ടറി വി എ അനീഷ്, ബ്ലോക്ക്‌ പ്രസിഡന്റ് പി കെ മനുമോഹൻ, കർഷകസംഘം ഏരിയ ട്രഷറർ പി വി ഹരിദാസ് തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഡി.വൈ.എഫ്.ഐ കാറളം മേഖല കമ്മറ്റി സെക്രട്ടറി പി ജെ ജിത്തു സ്വാഗതവും, മേഖല ട്രഷറർ കെ എസ് സുജിത്ത് സമരത്തിന് നന്ദിയും പറഞ്ഞു , പി ഡി ദീപക്ക്, ശരത്ത് എം എസ്, എ എ അരുൺ, വി വി വിനീത്, എം കെ അനൂപ്, പി കെ ദീപേഷ് തുടങ്ങിയവർ രാപ്പകൽ സമരത്തിന് നേതൃത്വം നൽകി

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top