സൗജന്യ കൃത്രിമ കാല്‍വിതരണ പദ്ധതിക്ക് ആരംഭം കുറിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലെ സ്വപ്ന പദ്ധതികളില്‍ ഒന്നായ തുവല്‍സ്പര്‍ശം 2021 സൗജന്യ കൃത്രിമ കാല്‍വിതരണ പദ്ധതിക്ക് ആരംഭം കുറിച്ചു. കൃത്രിമ കാല്‍ നിര്‍മ്മാണത്തിനായുള്ള പരിശോധന ക്യാമ്പ് ലയണ്‍സ് ക്ലബ്ബ് ഹാളില്‍ മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ അഡ്വ.ടി.ജെ തോമാസ് ഉദ്‌ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ബിജോയ് പോള്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ തോമാച്ചന്‍ വെള്ളാനിക്കാരന്‍, സോണ്‍ ചെയര്‍മാന്‍ ഷാജന്‍ ചക്കാലക്കല്‍, പാലക്കാട് ഫോര്‍ട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് സി.പ്രദീപ്കുമാര്‍, വി.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ പോള്‍ തോമസ് മാവേലി, തോമസ് കാളിയങ്കര, ജോണ്‍ ഫ്രാന്‍സീസ്, കെ.എന്‍ സുഭാഷ്, ബിജു ജോസ് എന്നിവര്‍ പരിശോധന ക്യാമ്പിന് നേതൃത്വം നല്‍കി. കൃത്രിമ കാല്‍ നിര്‍മ്മാണത്തിനായുള്ള പരിശോധന നടത്തിയവര്‍ക്കുള്ള കൃത്രിമ കാല്‍ ജനുവരി മാസം 16-ാം തിയ്യതി ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബ് ഹാളില്‍ വിതരണം ചെയ്യും. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി അഡ്വ.ജോണ്‍ നിധിന്‍ തോമസ് സ്വാഗതവും, ട്രഷറര്‍ ജോണ്‍ തോമസ് നന്ദിയും പറഞ്ഞു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top