
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതിയുടെ നേതൃത്വത്തിൽ കൂടൽമാണിക്യം വടക്കെ നടയിൽ പ്രവർത്തിച്ചു വരുന്ന സംഗമേശ്വര വാനപ്രസ്ഥാശ്രമത്തിന്റെ പുതുതായി പണിയുന്ന കെട്ടിടത്തിന്റെ ബ്രോഷർ പ്രകാശനം നാഷണൽ ഹൈസ്കൂൾ മാനേജർ വി.പി.ആർ മേനോൻ & രുഗ്മിണി രാമചന്ദ്രൻ എന്നിവർ നിർവഹിച്ചു. യോഗത്തിൻ സേവാഭാരതി പ്രസിഡണ്ട് ശിവാനന്ദൻ ഐ.കെ അദ്ധ്യക്ഷത വഹിച്ചു.
ജനുവരി 24 ന് മുൻ. ഐ.സ്.ആർ.ഓ. ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ ആശ്രമത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിക്കുമെന്ന് ശിവാനന്ദൻ ഐ.കെ അറിയിച്ചു. സേവാഭാരതി സെക്രട്ടറി പി.കെ.ഉണ്ണികൃഷ്ണൻ, ജില്ലാ സെക്രട്ടറി പി.ഹരിദാസ്, കോ.ഓർഡിനേറ്റർ ശിവദാസ് പള്ളിപ്പാട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു. യോഗത്തിൽ ആശ്രമം കമ്മിറ്റി ചെയർമാൻ ഗോപിനാഥൻ പീടികപറമ്പിൽ സ്വാഗതവും, ജനറൽ കൺവീനർ സതീഷ് പള്ളിച്ചാടത്ത് നന്ദിയും പറഞ്ഞു.
Leave a comment
