സ്പിരിറ്റ് ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ സാനിറ്റൈസർ നിർമ്മാണകേന്ദ്രം കണ്ടെത്തി

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എം.ആർ മനോജിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ സ്പിരിറ്റ് ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ സാനിറ്റൈസർ നിർമ്മാണകേന്ദ്രം കണ്ടെത്തി. ചാലക്കുടി മുപ്ലിയത്ത് വൈക്കല പറമ്പിൽ രാജൻ്റെ ഉടമസ്ഥതയിലുള്ള പൂട്ടി കിടക്കുന്ന വീട്ടിലാണ് ഈ വ്യാജ സാനിറ്റൈസർ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. 85 ലിറ്റർ സാനിറ്റൈസറും 12 ലിറ്റർ സ്പിരിറ്റും ,നിർമ്മാണ സാമഗ്രികളും പിടിച്ചെടുത്തു.

സാനിറ്റൈസർ കൈയിലെടുത്ത് പരിശോധിച്ച ഉദ്യോഗസ്ഥർക്ക് ചൊറിച്ചിൽ അനുഭവപെട്ടു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉളവാക്കാൻ പോന്ന വ്യാജ സാനിറ്റൈസ ർ പരിശോധനയ്ക്കായി കാക്കനാട് കെമിക്കൽ ലാബിലേക്ക് അയച്ചു.പ്രിവൻ്റീവ് ഓഫീസർ വിന്നി സിമേതി നേതൃത്വം കൊടുത്ത റെയ്ഡിൽ സി ഇ ഓ മാരായ ജോസഫ്.ഇ . എം . ബെന്നി ഡബ്ലിയൂ സി ഇ ഒ രജിത. പി.എസ് എന്നിവർ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top