കേരള മഹിളാസംഘം ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരള മഹിളാ സംഘം ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം സദസ്സ് സംഘടിപ്പിച്ചു. സി.പി.ഐ മണ്ഡലം അസി: സെക്രട്ടറി ഉദയപ്രകാശ് സദസ്സ് ഉദ്ഘാടനം ചെയ്തു. ശോഭന മനോജ് അദ്ധ്യക്ഷത വഹിച്ചു. കിസ്സാൻ സഭ മണ്ഡലം സെക്രട്ടറി ഒ.എസ്സ് വേലായുധൻ അഭിവാദ്യം ചെയ്തു. വി കെ സരിത, അൽഫോൻസ തോമസ്, ഉചിത സുരേഷ്, അംബിക സുഭാഷ്, ബിന്ദു പ്രദീപ്, ലത സഹദേവൻ, ഷെല്ലി വിൽസൺ, ഷീജ സന്തോഷ് , കനക തിലക രാജ്, സുധ വിശ്വംഭരൻ, എന്നിവർ നേതൃത്വം നൽകി. സദസ്സിൽ മഹിളാസംഘം മണ്ഡലം സെക്രട്ടറി അനിത രാധാകൃഷ്ണൻ സ്വാഗതവും സുധ ദീലിപ്
നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top