ഇരിങ്ങാലക്കുട ടൗൺ കോ ഓപ്പറേറ്റീവ് ബാങ്ക് ഇൻഷുറൻസ് മേഖലയിലേക്ക്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സഹകരണ മേഖലയിലെ ഐ.ടി.യു ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്കുമായി കൈകോർത്തുകൊണ്ട് ഇൻഷുറൻസ് മേഖലയിലേക്കും ചുവടുവക്കുന്നു. ലൈഫ് ഇൻഷുറൻസ് ആരംഭിക്കുന്നതിന്റെ ഔദ്യോദിക ഉദ്ഘാടനം ഐ.ടി.യു ബാങ്ക് ചെയർമാൻ എം.പി ജാക്സൺ നിർവഹിച്ചു. ലൈഫ് ഇൻഷുറൻസിനു പുറമെ ജനറൽ, ഹെൽത്ത് ഇൻഷുറൻസുകളും ഉടൻ ആരംഭിക്കുമെന്ന് ചെയർമാൻ അറിയിച്ചു.

ഐ.ടി.യു ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐ.ടി.യു ബാങ്ക് സി.ഇ.ഒ ടി.കെ ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. ഐ.സി.ഐ.സി.ഐ ബാങ്ക് ഇൻഷുറൻസ് വിഭാഗം എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ഭവാനി സിംഗ് പത്താനിയ, സീനിയർ വൈസ് പ്രസിഡണ്ട് ഭരത് ഗുണ്ടി, റിലേഷൻഷിപ്പ് മാനേജർ ടോം വർഗീസ്, അസ്സോസിയേറ്റ് വൈസ് പ്രസിഡണ്ട് ആർ. മധുസൂദനൻ, അസ്സോസിയേറ്റ് റിലേഷൻഷിപ്പ് മാനേജർ സച്ചിൻ തോമസ്, ഐ.ടി.യു ബാങ്ക് വൈസ് ചെയർമാൻ അഡ്വ. പി ജെ തോമസ്, ഐ.ടി.യു ബാങ്ക് പ്രിൻസിപ്പൽ ഓഫിസർ സതീഷ് പി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top