ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ സേഫ് ഇരിങ്ങാലക്കുട പദ്ധതി ആരംഭിച്ചു

ഇരിങ്ങാലക്കുട : ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ സേഫ് ഇരിങ്ങാലക്കുട പദ്ധതിയുടെ ഭാഗമായി, മാർക്കറ്റിൽ നിന്ന് താഴേക്ക് വൺവേ റോഡിലേക്ക് തിരിയുന്ന വളവിൽ അപകടങ്ങൾ വർദ്ധിച്ചു വരുന്നതിനാൽ അവിടെ സ്ഥാപിച്ചിരുന്ന ഉപയോഗ ശൂന്യമായ മിററിനു പകരം പുതിയ കോൺഫ്ലെക്സ് മിറർ സ്ഥാപിച്ചു. വാർഡ് കൗൺസിലർ ഫെനി എബിൻ വെള്ളാനിക്കാരൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. ജെ സി ഐ പ്രസിഡൻ്റ് മണിലാൽ വി.ബി.അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡൻ്റുമാരായ ജെൻസൻ ഫ്രാൻസിസ്, ടെൽസൺ കോട്ടോളി, അഡ്വ.ജോൺ നിധിൻ തോമസ്, അഡ്വ. ഹോബി ജോളി, എബിൻ മാത്യു, ഷിജു പെരേപ്പാടൻ, ലിയോ പോൾ, ഷാൻഡോ എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top