ഡിഗ്രി, പിജി കോഴ്‌സുകളിലേക്കുള്ള പ്രവേശന തിയ്യതി ദീർഘിപ്പിച്ചു

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡിഗ്രി, പിജി കോഴ്‌സുകളിലേക്കുള്ള പ്രവേശന തിയ്യതി ജനുവരി 15 വരെ ദീർഘിപ്പിച്ച സാഹചര്യത്തിൽ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഇരിങ്ങാലക്കുട തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി എസ് സി. ഫുഡ് ടെക്‌നോളജി, ബി എ് സി.മൈക്രോ ബയോളജി, ബി എസ് സി . ബയോ കെമിസ്ട്രി, ബി കോം, എം കോം , ബി ബി എ , ബി സി എ, ബി എ ഇംഗ്ലീഷ്, എം.എസ്.സി മൈക്രോ ബയോളജി എന്നി വിഷയങ്ങളിലെ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നൽകുന്നു. ഇതുവരെ കോളേജ് ഓപ്‌ഷൻ നല്കാത്തവർക്കും കാപ് രെജിസ്ട്രേഷൻ നല്കാത്തവർക്കും അഡ്മിഷൻ നേടാവുന്നതാണ്. താല്പര്യമുള്ള വിദ്യാർത്ഥികൾ കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപമുള്ള കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ ബന്ധപ്പെടേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് : 9846730721, 9995423455

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top