വട്ടേക്കാട്ടുകര കോവിലകത്തുകുന്ന് റോഡ് സഞ്ചാരയോഗ്യമാക്കണം – ഫാമിലി റിസോഴ്സ് ഓർഗനൈസേഷൻ

കാരുമാത്ര : കാരുമാത്ര 9-ാം വാർഡിൽ വട്ടേക്കാട്ടുകരയിൽ നിന്നും ആരംഭിച്ച് പുത്തൻചിറ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന റോഡായ വട്ടേക്കാട്ടുകര കോവിലകത്തുകുന്ന് റോഡ് 23 വർഷങ്ങൾക്കു മുമ്പേ മെറ്റലിംഗ് നടത്തിയതിനു ശേഷം മറ്റു വർക്കുകൾ ഒന്നും തന്നെ നടത്തിയീട്ടില്ല. പുത്തൻ ചിറയിൽ നിന്ന് വെള്ളാങ്കല്ലൂർക്കും ഇരിങ്ങാലക്കുടയിലേക്കും യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും ഏറെ എളുപ്പമാണ് ഈ റോഡ്.

റോഡിന്റെ ഇരുവശത്തുമായി അമ്പതോളം കുടുമ്പങ്ങൾ താമസിക്കുന്നുണ്ട്. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡിലൂടെയുള്ള യാത്ര അതീവദുഷ്കരമാണ്. റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ അധികാരികളുടെ മുമ്പിൽ പലപ്രാവശ്യം നിവേദനം നൽകിയെങ്കിലും പരിഗണിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ഫാമിലി റിസോഴ്സ് ഓർഗനൈസേഷൻ സെക്രട്ടറി സാബു കണ്ടത്തിൽ അധികാരികൾക്ക് നിവേദനം നൽകി

Leave a comment

Top