കേരള സർക്കാരിന്‍റെ 2020 വർഷത്തെ ഊർജ്ജ സംരക്ഷണ അവാർഡ് ക്രൈസ്റ്റ് കോളേജിന്

ഇരിങ്ങാലക്കുട : കേരള സർക്കാരിന്‍റെ 2020 വർഷത്തെ ഊർജ്ജ സംരക്ഷണ അവാർഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിനുവേണ്ടി പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസും വൈസ് പ്രിൻസിപ്പാൾ ഫാ. ജോയ് പീണിക്കപറമ്പിലും ചേർന്ന് ടുറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനിൽ നിന്ന് ഏറ്റുവാങ്ങി. വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി, തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രവീന്ദ്രൻ, കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ് പിള്ള, ഊർജവകുപ്പ് സെക്രട്ടറി ദിനേശ് അറോറ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top