അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലും വിവിധ മണ്ഡലങ്ങളിലും അന്തരിച്ച മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ പത്താം ചരമ വാർഷികത്തോട് അനുബന്ധിച്ചു അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ഇരിങ്ങാലക്കുടയിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് നടത്തിയ അനുസ്മരണയോഗം ജില്ലാ ജനറൽ സെക്രട്ടറി അസറുദ്ധീൻ കളക്കാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയപാലൻ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ അവിനാശ് ഒ എസ്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കിരൺ, കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ് റൈഹാൻ ഷഹീർ, അജയ് മേനോൻ, സനൽ കല്ലുക്കാരൻ എന്നിവർ സംസാരിച്ചു. മനീഷ് ആർ യു, സന്തോഷ് ആലുക്ക, സുധീഷ്, ഡിക്‌സൺ സണ്ണി, ഷാനവാസ് കെ എം, ഗിഫ്റ്റ്സൻ ബിജു, ജിയോ ജസ്റ്റിൻ, ഡേവിസ് എന്നിവർ യോഗത്തിന് നേതൃത്വം നൽകി.

വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോണത്തുകുന്നിൽ നടത്തിയ കെ. കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും മണ്ഡലം പ്രസിഡന്റ്‌ അയൂബ് കരൂപ്പടന്ന ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ കെ. കൃഷ്ണകുമാർ, ഇ. വി. സജീവ്, വി. മോഹൻദാസ്, ധർമജൻ വില്ലേടത്, ഗഫൂർ മൂളം പറമ്പിൽ കെ. എച്ച്, അബ്ദുൽ നാസർ, കലാഭവൻ മണികണ്ഠൻ എന്നിവർ സംസാരിച്ചു.
Leave a comment

Top