പുത്തൻതോടിൽ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കണം

കരുവന്നൂര്‍ : പുത്തൻതോടിൽ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കണമെന്ന് CPIM പൊറത്തിശ്ശേരി നോര്‍ത്ത് ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. കരുവന്നൂര്‍ NSS ഹാളില്‍ ചേർന്ന സമ്മേളനം സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം പ്രൊഫ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ടി.ആർ. സുനില്‍കുമാര്‍, ഷൈലജ ബാലൻ, എ.ആർ. സഹദേവൻ എന്നിവര്‍ അടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സി.കെ. ചന്ദ്രന്‍, ഉല്ലാസ് കളക്കാട്ട്, ടി.എസ്. സജീവൻമാസ്റ്റർ, എന്നിവര്‍ പ്രസംഗിച്ചു. എ.ആർ. പീതാംബരന്‍ സ്വാഗതവും പി.എസ്. വിശ്വംഭരന്‍ നന്ദിയും രേഖപ്പെടുത്തി. ലോക്കല്‍ സെക്രട്ടറിയായി പി.എസ്. വിശ്വംഭരനെ തെരഞ്ഞെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top