തൃശൂർ ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് ജനുവരി 2, 3 തിയ്യതികളിൽ

ഇരിങ്ങാലക്കുട : ഈ വർഷത്തെ തൃശൂർ ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ്, കൊടക്കര സഹൃദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ കൊടക്കര സഹൃദയ കോളേജ് അങ്കണത്തിൽ ജനുവരി 2, 3 തിയ്യതികളിൽ നടത്തുന്നു . ഈ വർഷം കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഡബിൾസ്, ടീംചാമ്പ്യൻഷിപ്പുകൾ ഒഴിവാക്കുകയും കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് കേഡറ്റ്, സബ് ജൂനിയർ, ജൂനിയർ, യൂത്ത് പുരുഷൻ, വനിത, വെറ്ററൻ വിഭാഗങ്ങളിലെ മത്സരങ്ങൾ മാത്രം നടത്തപ്പെടും.പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളോ, സ്ഥാപനങ്ങളോ, ഡിസംബർ 31-ാം തിയ്യതിക്കകം സെക്രട്ടറി ജോസഫ് ചാക്കോയുടെ പക്കൽ പേരുകൾ നൽകേണ്ടതാണ്. ജനുവരിയിൽ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ ഈ ചാമ്പ്യൻഷിപ്പിൽ നിന്നായിരിക്കും തിരഞ്ഞെടുക്കുന്നതെന്നു സെക്രട്ടറി ജോസഫ് ചാക്കോ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9447524671

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top