ഞായറാഴ്ചകളിലും മറ്റ് ഒഴിവു ദിവസങ്ങളിലും ബസ്സ് ഓടുന്നില്ല

ഇരിങ്ങാലക്കുട : ഞായറാഴ്ചകളിലും മറ്റ് ഒഴിവു ദിവസങ്ങളിലും ബസ്സുകൾ ഓടാതിരിക്കുന്നതു മൂലം ഗ്രാമീണ മേഖലയിലെയും ഒറ്റ വണ്ടികൾ മാത്രമുള്ള സ്ഥലങ്ങളിലെയും യാത്രക്കാർ വലിയ ദുരിതത്തിൽ. ഉത്തരവാദപ്പെട്ടവരുടെ അനുമതിയോടു കൂടിയാണോ ഈ ട്രിപ്പ് മുടക്കുന്നതെന്ന് അവർ വ്യക്തമാക്കണമെന്ന് മാടായിക്കോണം ഗ്രാമവികസനസമിതി യോഗം ആവശ്യപ്പെട്ടു. കേൾപ്പോരും കേൾവിയും ഇല്ലാത്ത അവസ്ഥയിലാണ് ഈ വിഭാഗം പ്രവർത്തിക്കുന്നതെന്ന് സമിതി കുറ്റപ്പെടുത്തി ബസ് ചാർജ്ജ് വാർദ്ധനവിനായി മുറവിളി കൂട്ടുന്ന ബസ്സുടമകൾ ജനങ്ങളുടെ പ്രയാസം കൂടി കണക്കിലെടുത്ത് അതനുസരിച്ച് പ്രവർത്തിക്കണമെന്നും ഓർമിപ്പിച്ചു. ഗ്രാമ വികസന സമിതി പ്രസിഡന്റ് ഉണ്ണികൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം.കെ.മോഹനൻ, പി.സുരേന്ദ്രൻ, ആർ. സുരേഷ്, സി.മുരളീധരൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

ബസ്സ് പാതിയില്‍ ട്രിപ്പ് അവസാനിപ്പിക്കുന്നതായി പരാതി

പാലക്കാടുനിന്നും തൃശ്ശൂര്‍- ഇരിങ്ങാലക്കുട- എടതിരിഞ്ഞി- മൂന്നുപീടിക വഴി കൊടുങ്ങല്ലൂരിലേയ്ക്ക് സര്‍വ്വീസ് നടത്തിയിരുന്ന ബസ്സ് പാതിയില്‍ ട്രിപ്പ് അവസാനിപ്പിക്കുന്നതായി പരാതി. വൈകീട്ട് 6.10ന് സര്‍വ്വീസ് നടത്തുന്ന തിരുത്തേല്‍ ബസ്സാണ് കൊടുങ്ങല്ലൂരിലേയ്ക്ക് പോകാതെ പെരിഞ്ഞനത്ത് ട്രിപ്പ് അവസാനിപ്പിക്കുന്നതെന്ന് മുകുന്ദപുരം താലൂക്ക് ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. നേരിട്ടുള്ള യാത്ര ഇടയ്ക്ക് വെച്ച് അവസാനിപ്പിക്കുന്നതിനാല്‍ ലഗേജുകളും മറ്റും ചുമന്ന് വേറെ വണ്ടിയില്‍ മാറികേറി പോകേണ്ടത് യാത്രക്കാരെ വളരെയേറെ ദുരിതത്തിലാഴ്ത്തുകയാണ്. അതിനാല്‍ ട്രിപ്പ് കൊടുങ്ങല്ലൂര്‍ വരെ ഓടിക്കാനുള്ള നടപടികള്‍ എത്രയും വേഗം ബന്ധപ്പെട്ട അധികാരികള്‍ കൈകൊള്ളണമെന്ന് അസോസിയേഷന്‍ അധികാരികളോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് എ.കെ. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.

Leave a comment

Leave a Reply

Top